"ചക്ഷു ശ്രവണ ഗളസ്തമാം ദര്‍ദുരം
ഭക്ഷണത്തിനു അപേക്ഷിക്കുന്നത് പോലെ
കാലാഹിന പരിഗ്രസ്തമാം ലോകവും
ആലോല ചേതസാം ഭോഗങ്ങള്‍ തേടുന്നു ."
മഹാനായ തുന്ച്ചത്തു രാമാനുജന് എഴുത്തച്ചന് രാമായണം കിളിപ്പാട്ടിലൂടെ നമുക്ക് കാട്ടിത്തന്ന വലിയ അര്‍ത്ഥ തലങ്ങളുള്ള ശ്ലോകമാണു മുകളില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത്. ഇന്നത്തെ ജീവിത സന്ധ്യയില്‍ നൂറു ശതമാനം പ്രാധാന്യം ഇതിനു കൈവന്നിരിക്കുന്നുവല്ലോ. ചക്ഷു ശ്രവണന്റെ ഗളത്തില്‍ അകപ്പെട്ട ദര്ദുരത്തെ (പാമ്പിന്റെ വായിലകപ്പെട്ട തവള)പ്പോലെ ഈ വ്യഥയേറിയ ലോകവും അന്തമില്ലാതെ വ്യര്‍ത്ഥ മോഹങ്ങളെ പ്രണയിക്കുന്നു.
നിങ്ങള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കുന്നുണ്ടോ, എന്താണ് നേടിയതെന്തും നേടുന്നത് എന്നും ??
ചക്രവാള സീമയില്‍ സൂര്യതെജസ്സാര്ജിക്കാന് വെമ്പി പറക്കുന്ന പക്ഷിക്കൂട്ടത്തെ കണ്ടിട്ടില്ലേ ?? അവ അതുവല്ലതും നേടിയതായി ചരിത്രമുണ്ടോ ?? ഒരിക്കലുമില്ല!! സഹനമായ ചിന്തശേഷിയില്ലാത്ത ജീവജാലങ്ങള്‍ പോലും യാഥാര്ത്യത്തെ മനസ്സിലാക്കുന്ന സമയത്ത് പോലും എന്തുകൊണ്ട് തിരിച്ചറിവുകള്‍ നേടാന്‍ മനുഷ്യന് ആഗ്രഹിക്കുന്നില്ല .
എല്ലാവരും ഇന്നു തികഞ്ഞ ഈശ്വരഭക്തിയിലും, ഭയത്തിലും ജീവിക്കുന്നവരായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കുക അല്ലെ ചെയ്യുന്നത്. എന്തിനു വേണ്ടി ?? സര്വപ്രപന്ച് സൃഷ്ട്ടാവായ ഈശ്വരനെപ്പോലും തന്റെ മുന്പിലെ കളിപ്പാവയായി മാറ്റാന്‍ നോക്കുകയല്ലേ ഇതുവഴി മനുഷ്യന് ചെയ്യുന്നത്. ഈശ്വരന്റെ പേരില്‍ തമ്മില്‍ തല്ലി നടന്നിട്ടു, അത് ഈശ്വരന് വേണ്ടി ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ. ഒരു മതവും ഹിംസ നടത്താന്‍ പറയുന്നില്ല. മാത്രവുമല്ല, സമാധാനം എല്ലാവരിലും എത്തിക്കുക എന്ന് കാക്ഷിക്കുകയും ചെയ്യുന്നു. എന്ന് ഉന്മൂല നാശകാരിയായ വിഷസര്‍പ്പമായി മതചിന്തധ്വനികളെ ചിലര്‍ മാറ്റിയെടുത്തിരിക്കുന്നു. അത് ഒരിക്കലും സാമൂഹിക താല്പര്യങ്ങള്ക്കല്ല. അത് വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടി മാത്രമാണെന്ന് സമൂഹം മനസ്സിലാക്കി എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആരാധനാലയങ്ങളുടെ അടുത്ത് നിന്നുപോലും വിഷധ്വനികള് ഉരുവിട്ടിട്ടു, ഉള്ളില്‍ കയറി നല്ലവനായി കാട്ടിയത് കൊണ്ട് എന്ത് പ്രയോജനം. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഈശ്വരന്മാരുടെ പടം ഇടുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ അവിടെ അദ്ധേഹത്തെ അധിക്ഷേപിക്കുന്ന അടിക്കുറിപ്പുകള്‍ ഇടുന്നത് കണ്ടിട്ടില്ലേ?? ഇവരു തന്നെ പിറ്റേന്ന് വൃത്തിയായി ആരാധനാലയത്തില്‍ പോകുന്നത് കൊണ്ട് എന്ത് പ്രയോജനം. ചെയ്ത പാപം കഴുകിക്കളയാന്‍ ഈശ്വരന്റെ അടുക്കല്‍ തന്നെ ചെല്ലുന്നു !!
ജീവിതത്തെ മനസ്സിലാക്കി ജീവിക്കുക. തന്നെസ്നേഹിക്കുന്ന പോലെ മറ്റുള്ളവരെയും സ്നേഹിക്കു. മറ്റൊരാളെയും ഹിംസിക്കാതിരിക്കുക, അതിലും വലിയ ഭക്തിമാര്‍ഗം പ്രപഞ്ചത്തിലില്ല. ആഗ്രഹങ്ങളെ അമിതാഗ്രഹങ്ങലാക്കാതിരിക്കുക. അപ്പോഴാണ് തെറ്റായ മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തല്പരപ്പെടുന്നത്.
ഞാന്‍ മലയാളം ബ്ലോഗിലേക്ക് കയറുമ്പോള്‍ മറ്റു പല വിഷയങ്ങളും മനസ്സില്‍ തിരകൂട്ടുന്നുണ്ടായിരുന്നു. പക്ഷെ, ആദ്യ നിര്‍വചനം സമൂഹത്തിനാകണമെന്നു ഒരു തോന്നല്‍. അതിനാല്‍ ഈ വിഷയത്തിലേക്ക് വന്നത്. നിങ്ങള്‍ സ്വയം അവലോകനം ചെയ്യുക; ജീവിതത്തെപ്പറ്റിയും, സന്മാര്ഗതെപ്പറ്റിയും. വീണ്ടും കാണാം .